Monday, 7 May 2018

സ്നേഹസംഗമം





സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍,സര്‍ക്കാറിന്‍റെ ബൃഹത് ശരീരത്തെ ചലിപ്പിക്കുന്ന ചാലക ശക്തിയാണെന്നും സംഘടിത പ്രസ്ഥാനങ്ങള്‍ സംഘടിത ശക്തിയിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുന്നതോടൊപ്പം  ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് നല്ല കാര്യമാണ്.ബഹു ഭൂരിപക്ഷം ജീവനക്കാരം കഠിനാദ്ധ്വാനം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ നിറവേറ്റുന്നതെങ്കിലും ഒരു ചെറു ന്യൂന പക്ഷം ഇന്നും കാര്യങ്ങള്‍  ഉള്‍കൊള്ളാതെ ജോലി ചെയ്യുന്നുണ്ട്.അവരെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാറിനെ വിലയിരുത്തുന്നത്.

സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പാകമാക്കിയ മണ്ണിലാണ്ഏറ്റവും ബൃഹത്തായ സിവില്‍ സര്‍വ്വീസ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്.കെ ജി ഒ എ കലാ സാംസ്കാരിക സമിതിയായ "മിനുഗു താരെ" കെ ജി ഒ എ യുടെ 52)ം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന "സ്നേഹ സംഗമം  2018" ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബഹു കാസറഗോഡ് ജില്ലാ കളക്ടര്‍ ശ്രീ ജീവന്‍ ബാബു ഐ എ എസ്.

ഫാസിസത്തിന്‍റെ കടന്നു കയറ്റം സര്‍വ്വ മേഖലയിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജീവനക്കാര്‍ ജാഗരൂകരാകണമെന്നും ചോദിക്കാനുള്ല അവകാശം പോലും ഹനിക്കുന്ന കാലഘട്ടത്തെ വരവേല്‍ക്കാന്‍ തയ്യാറാകരുതെന്നും  അതിനെതിരായ ചിന്താധാര ശക്തിപ്പെടുത്താന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും പ്രശസ്ത സാഹിത്യകാരന്‍ ജിനേഷ് കുമാര്‍ എരമം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോക്ടര്‍ ബി ആര്‍ മോഹന ചന്ദ്രന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ സംസ്ഥാന കമ്മിറ്റിയംഗം സ കെ
സതീശന്‍ ആദരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സ എ വി പ്രഭാകരന്‍ സംസ്ഥാന കമ്മിറ്റിയംഗം ശ്രീമതി ഡി എല്‍ സുമ എന്നിവര്‍ സംസാരിച്ചു.പ്രസിഡണ്ട് വി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.


No comments:

Post a Comment