Thursday, 19 April 2018

സംസ്ഥാന സമ്മേളന വിശിഷ്ടാതിഥി


     ഡോക്ടര്‍ അശോക് ധാവ്ള-ഓള്‍ഇന്‍ഡ്യ കിസാന്‍ സഭ, പ്രസിഡണ്ട്,കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം,മുന്‍ മഹാരാഷ്ട്ര CPI(M) സംസ്ഥാന സെക്രട്ടറി

Tuesday, 10 April 2018

ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് ,10/05/2018 - ബഹുമാനപ്പെട്ട എം. പി. സഖാവ് പി കരുണാകരന്‍ ഇന്ന് സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസില്‍ വച്ച് സമ്മേളന ലോഗോ പ്രകാശനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ ശ്രീ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരുപതോളം ലോഗോ എന്‍ട്രികള്‍ ലഭിച്ചതില്‍ നിന്ന് തൃശൂരിലെ മാദ്ധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രീ മൂജീബ് രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.സംഘടനയുടെ പ്രവര്‍ത്തന ശൈലിയും ഉദ്ദേശ്യ ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന ലോഗോ പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.



Monday, 9 April 2018

ലോഗോ പ്രകാശനം

സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം 10/04/2018 ന് വൈകുന്നേരം 04.00 മണിയ്ക്ക് ബഹുമാനപ്പെട്ട എം പി ശ്രീ കരുണാകരന്‍ നിര്‍വ്വഹിക്കും.





കലാമത്സരങ്ങള്‍

കെ.ജി.ഒ.എ 52-മത് സംസ്ഥാന സമ്മേള നത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അവരുടെ കുട്ടികൾക്കുമായി സാഹിത്യ രചനാമത്സരം സംഘടിപ്പിക്കുന്നു.

കഥാരചന, കവിതാരചന, പ്രബന്ധരചന എന്നീ ഇനങ്ങളിലാണ് മത്സരം.

കുട്ടികൾക്കുള്ള കവിതാ രചന മത്സരത്തിന്‍റെ വിഷയം'കുടിനീർ ' കുട്ടികളുടെ കഥാരചനാ മത്സര വിഷയം "നാടിന്‍റെ നന്മ" കഥാ രചന, കവിതാ രചന- മുതിർന്നവർക്ക് വിഷയം സ്വന്തമായി തെരഞ്ഞെടുക്കാം.

കവിതാരചന A4 പേജിൽ ഒരു പുറത്തിൽ അധികരിക്കരുത്.കഥാരചന A4 പേപ്പറിൽ മൂന്ന് പുറത്തിൽ അധികരിക്കരുത്

പ്രബന്ധരചന മത്സരം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. വിഷയം പൊതുസേവനമേഖലയിൽ കേരളാ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസിന്‍റെ സാദ്ധ്യതകള്‍,

 A4 പേപ്പറിൽ 6 പുറത്തിൽ കവിയരുത്

സൃഷ്ടികളെല്ലാം തന്നെ 20.04.18 ന് മുമ്പ്

കൺവീനർ,
പ്രോഗ്രാം കമ്മറ്റി, 
52-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് , 
ബാലാജി ടവർ കാഞ്ഞങ്ങാട് 

എന്ന വിലാസത്തിൽ ലഭിച്ചിരിക്കണo.മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ അവരുടെ പേര് പഠിക്കുന്ന സ്ഥാപനത്തിന്‍റെ വിലാസം ,സർക്കാർ സര്‍വ്വീസിൽ ജോലി ചെയ്യുന്ന അച്ഛന്‍റെയോ അമ്മയുടേയോ പേരും ജോലി ചെയ്യുന്ന ഓഫീസ് വിലാസവും ഫോൺ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

സ്വാഗത സംഘം ഉദ്ഘാടനം



കെ    ജി ഒ എ യുടെ അമ്പത്തി രണ്ടാമത് സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഉദ്ഘാടനം തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എല്‍ എ  ശ്രീ എം രാജഗോപാല്‍  ചെയ്തു.സംസ്ഥാന സമ്മേളനം 2018 മെയ് 11,12 തിയതികളില്‍ കാഞ്ഞങ്ങാട് വച്ച് നടക്കുന്നതാണ്.സ്വാഗത സംഘം ഓഫീസ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റിന് എതിര്‍വശം ഐവാസില്‍ക്സ് ( ബാലാജി ടവര്‍) കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.