കാഞ്ഞങ്ങാട് ,10/05/2018 - ബഹുമാനപ്പെട്ട എം. പി. സഖാവ് പി കരുണാകരന്‍ ഇന്ന് സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസില്‍ വച്ച് സമ്മേളന ലോഗോ പ്രകാശനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ ശ്രീ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരുപതോളം ലോഗോ എന്‍ട്രികള്‍ ലഭിച്ചതില്‍ നിന്ന് തൃശൂരിലെ മാദ്ധ്യമം പത്രപ്രവര്‍ത്തകന്‍ ശ്രീ മൂജീബ് രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.സംഘടനയുടെ പ്രവര്‍ത്തന ശൈലിയും ഉദ്ദേശ്യ ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന ലോഗോ പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.
No comments:
Post a Comment