Friday, 11 May 2018

സ്വാഗതം-സപ്തഭാഷാ സംഗമഭൂവിലേയ്ക്ക്- പൊതു സമ്മേളനം ഇന്ന്-ടി ആര്‍ ചന്ദ്രദത്ത് നഗര്‍ (കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൊണ്‍ ഹാള്‍ പരിസരം)

മുഖ്യമന്ത്രി ഇന്നെത്തും



കെ ജി ഒ എ സംസ്ഥാന സമ്മേളനത്തിന്‍റെ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ബഹു കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും.രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനാ പ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും.

കാര്യപരിപാടികള്‍

രാവിലെ -

08.30 - സംഘടനാ പ്രമേയം ചര്‍ച്ച

09.30 -   പ്രതിനിധി സമ്മേളനം(തുടര്‍ച്ച)-പ്രമേയം  അംഗീകാരം.

02.45 - വിരമിച്ച സംസ്ഥാന നേതാക്കള്‍ക്ക് യാത്രയയപ്പ്.

03.30 -  സമാപനം,പ്രകടനം.

04.00 -  പൊതു സമ്മേളനം( സ ടി ആര്‍ ചന്ദ്രദത്ത് നഗര്‍(കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ ഹാള്‍ പരിസരം)

ഉദ്ഘാടനം - പിണറായി വിജയന്‍ (ബഹുമാനപ്പെട്ട മുഖ്യമന്ത്രി)

അഭിവാദ്യങ്ങള്‍

പന്ന്യന്‍ രവീന്ദ്രന്‍ -മുന്‍ എം പി
കെ കൃഷ്ണന്‍ കുട്ടി എം എല്‍ എ
എ കെ ശശീന്ദ്രന്‍ ബഹു ഗതാഗത വകുപ്പ് മന്ത്രി
കടന്നപള്ളി രാമചന്ദ്രന്‍ ബഹു തുറമുഖ വകുപ്പ് മന്ത്രി
കൃതജ്ഞത - എ വി പ്രഭാകരന്‍ , കണ്‍വീനര്‍ സ്വാഗത സംഘം

കെ ജി ഒ എ - സാരഥികള്‍

ഡോ കെ എം ദിലീപ്

ഡോ സി സുന്ദരേശന്‍
ടി എസ് രഘുലാല്‍














കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിേഷന്‍ സംസ്ഥാന പ്രസിഡണ്ടായി ഡോ കെ എം ദിലീപിനെ തിരഞ്ഞെടുത്തു.ശ്രീ ടി എസ് രഘുലാല്‍ ജനറല്‍ സെക്രട്ടറിയും,ഡോക്ടര്‍ സി സുന്ദരേശന്‍ ട്രഷററുമായിരിക്കും.ഡോക്ടര്‍ ഇ ടി ബിന്ദു,എം കെ രാജന്‍,വി ജയകുമാര്‍,പ്രൊഫസര്‍ എ സുഹൃത്കുമാര്‍,ഡോക്ടര്‍ കെ ടി ശ്രീലത കുമാരി,ഡോക്ടര്‍ എസ് ആര്‍ മോഹന ചന്ദ്രന്‍ എന്നിവര്‍ ഭാരവാഹികളായിരിക്കും

പ്രതിനിധി സമ്മേളനം



                    അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ അശോക് ധാവ്ളെയുടെ ആവേശോജ്വലമായ ഉദ്ഘാടന പ്രസംഗം പ്രതിനിധി സമ്മേളനം  അവിസ്മരണീയമായി.കര്‍ഷക മാര്‍ച്ചിന്‍റെ വിവരണത്തോടെ അവസാനിപ്പിച്ച ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം പ്രതിനിധികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.കാഞ്ഞങ്ങാട് നഗര സഭാ ചെയര്‍മാന്‍ ശ്രീ വി വി രമേശന്‍ സ്വാഗതം ആശംസിച്ചു.സ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു.കെ ജി ഒ എ സ്റ്റേറ്റ് സെക്രട്ടറി ഡോ കെ ടി ശ്രീലത കുമാരി രക്തസാക്ഷി പ്രമേയവും കെ ജി ഒ എ വൈസ് പ്രസിഡണ്ട് സ വി ജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ എം തോമസ് നന്ദി പ്രകാശിപ്പിച്ചു.

2017 - 18 കൌണ്‍സില്‍ യോഗം പൂര്‍ത്തിയായി



2017-18 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍  സഖാക്കള്‍  എസ് രമാദേവി (തിരുവനന്തപുരം സൌത്ത്),ഡോക്ടര്‍ എ  എന്‍ അബ്ദുള്‍, സലീം പി വി ബിന്ദു (തൃശൂര്‍), എസ് അശോക് കുമാര്‍,എന്‍ ലത (തിരുവനന്തപുരം നോര്‍ത്ത്),എം ജി പ്രവീണ , എസ് സനല്‍കുമാര്‍ (പത്തനം തിട്ട) നിഖില ചന്ദ്രന്‍, എം ഗിരീഷ് (പാലക്കാട്),റിനിസെബാസ്റ്റ്യന്‍ , പി വി ജയ്നമ്മ (ആലപ്പുഴ),പി ബീന, പികെ മുരളീധരന്‍ (കോഴിക്കോട്),എം മണിയന്‍,കെ കെ ഷീല (വയനാട്),രഞ്ജുമണി,കെ എന്‍ പാത്തുമ്മ (ഇടുക്കി),എ സി ശങ്കര നാരായണന്‍ (മലപ്പുറം),ടി വി സിന്ധു,കെ കെ രാജീവ് (കണ്ണൂര്‍),ആര്‍ രാധ എച്ച് ഹലാലുദ്ദീന്‍ (കൊല്ലം), കെ എന്‍ ഗോപിനാഥന്‍,പ്രീതി എം നായര്‍ (കോട്ടയം),എന്‍ ആര്‍ വൃന്ദാ ദേവി , എം എം മത്തായി (എറണാകുളം),കെ വിനോദ് കുമാര്‍,പി വി ആര്‍ജ്ജിത (കാസറഗോഡ്) എന്നിവര്‍ പങ്കെടുത്തു.

പൊതു ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി സഖാവ് ടി  എസ് രഘുലാല്‍ മറുപടി പറഞ്ഞു.വരവ് ചിലവ് കണക്കന്മേലുള്ള ചര്‍ച്ചയ്ക്ക് ട്രഷറര്‍ ഡോക്ടര്‍ സി സുന്ദരേശന്‍ മറുപടി പറഞ്ഞു.

ഭക്ഷണശാലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍


 






Thursday, 10 May 2018

സമ്മേളന നഗരിയിലൂടെ







സമ്മേളനം ആരംഭിച്ചു



കാസറഗോഡ് ജില്ലയിലെ കെ ജി ഒ എ യുടെ അമ്പത്തിരണ്ടാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സ. കെ അബ്ദുള്‍ റഷീദ് നഗറില്‍ (ആകാശ് കണ്‍വെന്‍ഷന്‍ സെന്‍റര്‍) ആരംഭിച്ചു.സപ്തഭാഷാ സംഗമഭൂമിയായ കാസറഗോഡ് രണ്ടാം തവണയാണ് സമ്മേളനം നടക്കുന്നത്.ഇന്ന് രാവിലെ 09.00 മണിയ്ക്ക് കെ ജി ഒ എ സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ കെ എം ദിലീപ് പതാക ഉയര്‍ത്തി സമ്മേളന സന്ദേശം നല്‍കി.തുടര്‍ന്ന് രക്ത സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.സമ്മേളന പ്രതിനിധികള്‍ സമ്മേളനഹാളില്‍ പ്രവേശിച്ചു.2017 സംസ്ഥാന കൌണ്‍സില്‍ ഹാളില്‍ നടന്നു.

 2017-18ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി സ പി എസ് ശിവപ്രസാദ് അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് സംസ്ഥാന ട്രഷറര്‍ ഡോ: സി സുന്ദരേശന്‍ അവതരിപ്പിച്ചു.

സമ്മേളനം ഇന്നാരംഭിക്കുന്നു.


52)ം സംസ്ഥാന സമ്മേളനത്തിനായി സ കെ അബ്ദുള്‍ റഷീദ് നഗര്‍ (ആകാശ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ കാഞ്ഞങ്ങാട്) ഒരുങ്ങി.

കാര്യപരിപാടികള്‍-11-05-2018

രാവിലെ 09.00 മണിയ്ക്ക് പതാക ഉയര്‍ത്തല്‍

 09.30 -  2017 സംസ്ഥാന കൌണ്‍സില്‍ .

ഉച്ചയ്ക്ക് ശേഷം 03.00 മണിയ്ക്ക് - 2018 സംസ്ഥാന കൌണ്‍സില്‍
                                                    (തിരഞ്ഞെടുപ്പ്, സ്റ്റാറ്റ്യൂട്ടറി പ്രമേയം),
വൈകുന്നേരം 04.00 മണിയ്ക്ക് -  പ്രതിനിധി സമ്മേളനം ,രക്തസാക്ഷി പ്രമേയം,അനുശോചന പ്രമേയം.

സ്വാഗതം- ബഹു പി കരുണാകരന്‍ എം പി സ്വാഗത സംഘം ചെയര്‍മാന്‍,

അദ്ധ്യക്ഷന്‍- കെ ജി ഒ എ  സംസ്ഥാന പ്രസിഡണ്ട്,

ഉദ്ഘാടനം- ഡോക്ടര്‍ അശോക് ധാവ്ളെ ജനറല്‍ സെക്രട്ടറി അഖിലേന്ത്യ കിസാന്‍ സഭ.

രാത്രി 10.00 - കലാപരിപാടികള്‍

മതനിരപേക്ഷ സാംസ്കാരിക കൂട്ടായ്മ


             സമ്മേളനത്തോടനുബന്ധിച്ചുള്ള മതനിരപേക്ഷ സാംസ്കാരിക കൂട്ടായ്മപ്രശസ്ത സോപാന സംഗീത വിദ്വാന്‍ ശ്രീ ഞെരളത്ത് ഹരിഗോവിന്ദന്‍ നിര്‍വ്വഹിച്ചു.ശ്രീ അശോകന്‍ ചെരുവില്‍ ശ്രീ ഇ പി രാജഗോപാലന്‍,എന്നിവര്‍ സംസാരിച്ചു.കെ ജി ഒ എ സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ എം എ നാസര്‍ മോഡറേറ്ററായി.സംസ്ഥാന കമ്മിറ്റി അംഗം ശ്രീ കെ സതീശന്‍ നന്ദി പ്രകാശിപ്പിച്ചു.ശ്രീമതി വല്‍സല നാരായണന്‍ അവതരിപ്പിച്ച ഏകപാത്ര നാടകം ശ്രദ്ധേയമായി.ശ്രീ സേതുമാഷ്,ശ്രീ സുന്ദരേശന്‍ ശ്രീ കെ കെ ഷാജി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.


Wednesday, 9 May 2018

ചരിത്ര സാംസ്കാരിക പ്രദര്‍ശനം

ഡോക്ടര്‍ രാഘവന്‍ പയ്യനാട് സംസാരിക്കുന്നു

ഉദ്ഘാടനം- ഡോക്ടര്‍ രാഘവന്‍ പയ്യനാട്

തെരുവോര ചിത്ര രചന ഉദ്ഘാടനം സ ദിലീപ് സംസ്ഥാന അദ്ധ്യക്ഷന്‍

തെയ്യം കലാരൂപങ്ങളുടെ ഫോട്ടോ പ്രദര്‍ശനം


 സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള "ചരിത്ര സാംസ്കാരിക പ്രദര്‍ശനം" ഡോക്ടര്‍ എ വി വേണു നഗറില്‍ നടന്നു.കോഴിക്കോട് സര്‍വ്വകലാശാല ഫോക്ലോര്‍വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ രാഘവന്‍ പയ്യനാട് ഉദ്ഘാടനം നടത്തി.ഭരണകൂടത്തിന്‍റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദം ഉയര്‍ന്നുവരണമെന്നും ചരിത്രമാണ് നമ്മെ നയിക്കേണ്ടതെന്നും ചരിത്രത്തെ മനസ്സിലാക്കുന്നതിലൂടെ ഫാസിസത്തിനെതിരെയുള്ള ഒരു പ്രത്യയശാസ്ത്രം ഉരുത്തിരിഞ്ഞ് വരട്ടെ എന്നും അതിലൂടെ ലോകത്തിന്‍റെ തന്നെ മുഖച്ഛായ മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.മുഖ്യ പ്രഭാഷണം നടത്തിയ ഡോക്ടര്‍ സി ബാലന്‍ ചരിത്രത്തെ വികലമാക്കിക്കൊണ്ടിരിക്കുന്ന സമകാലീന പ്രവണതയ്ക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: പി പി സുധാകരന്‍ സ്വാഗതം ആശംസിച്ചു.കെ ജി ഒ എ സംസ്ഥാന പ്രസിഡണ്ട് സ: ദിലീപ് അദ്ധ്യക്ഷത വഹിച്ചു.സ : ഭാസ്കരന്‍ നന്ദി പ്രകാശിപ്പിച്ചു.

ഇതോടനുബന്ധിച്ച് നടന്ന തെരുവോര ചിത്രരചനയും തെയ്യം കലാരൂപങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.കാലിക്കറ്റ്   യൂണിവേഴ്സിറ്റി ലിറ്റില്‍ തിയേറ്റേഴ്സ് അവതരിപ്പിച്ച "മരണ മേച്ച്" എന്ന നാടകം 1942 ല്‍ ഹിറ്റ്ലറുടെ ഭരണകാലത്ത് നടന്ന ഒരു ഫുട്ബോള്‍ മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു.

മരണ മാച്ച്*നാടകം

നാടകം-മരണ മാച്ച്

Tuesday, 8 May 2018

വിളംബരജാഥ


കാഞ്ഞങ്ങാട് നഗരത്തെ വര്‍ണ്ണാഭമാക്കിക്കൊണ്ട് കെ ജി ഒ എ യുടെഅമ്പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്‍റെ വിളംബരജാഥ ഇന്ന് (08/08/2018) വൈകുന്നേരം സമ്മേളന നഗരിയില്‍ വച്ച് നടന്നു.ജാഥ ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച് നഗരം ചുറ്റി ബസ്റ്റാന്‍റ് പരിസരത്ത് എത്തിച്ചേര്‍ന്നുസ :.എ കെ രാജന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം      സ: ഡി എല്‍ സുമ സ: കെ എല്‍ സതീശന്‍, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങള്‍,സ്വാഗത സംഘം കണ്‍വീനര്‍ സ: എ വി പ്രഭാകരന്‍, ജില്ലാ പ്രസിഡണ്ട് സ: ചന്ദ്രന്‍,സംഘാടക സമിതി ഭാരവാഹികള്‍ സ: പി നാരായണന്‍,സ പി രാഘവന്‍,സ: കാറ്റാടി കുമാരന്‍,സ: പവിത്രന്‍ മാസ്റ്റര്‍,സ: ചന്ദ്ര ശേഖരന്‍,സ: വേണു,സ: കൃഷ്ണന്‍ കുട്ടമത്ത്,സ: കെ രവീന്ദ്രന്‍,സ: അശോക് കുമാര്‍,സ: വിനോദ് കൊടക്കല്‍ സ: എം ആനന്ദന്‍,സ: ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Monday, 7 May 2018

സാഹിത്യരചനാമത്സര വിജയികൾ


1. കുട്ടികളുടെ വിഭാഗം:

കവിത രചന: ഒന്നാം സ്ഥാനം: ശില്പ '.ടി. (തൃശ്ശൂർ)
രണ്ടാ സ്ഥാനം: രശ്മി രാജ് KV കാസറഗോഡ്.


2.കഥാ രചന: |

1.ജിജു ബാലകൃഷണൻ: കാസറഗോഡ്
2. രശ്മി രാജ് KV കാസറഗോഡ്


3.സർക്കാർ ജീവനക്കാർ ..കവിതാ രചന:

1. Dr. ഇ. സുധീർ, കണ്ണൂർ
2. Dr. ഷീജ വക്കം., മലപ്പുറം

4.കഥാ രചന:

1. ചന്ദ്രൻ മുട്ടത്ത്, കാസറഗോസ്
2. സിജു.എം.കാസറഗോഡ്.

5.ഉപന്യാസം :വിഷയം:പൊതുസേവനമേഖലയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന്‍റെ സാധ്യതകൾ

1. പ്രശാന്തൻ നായർ ഡി.തിരുവനന്തപുരം
2. അമാനത്ത് PA, കൊല്ലം

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 2018 മെയ് 18 ഉച്ചയ്ക്ക് 02.00 മണിയ്ക്ക് സമ്മേളന വേദിയില്‍ വച്ച് നല്‍കുന്നതാണ്.

സ്നേഹസംഗമം





സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍,സര്‍ക്കാറിന്‍റെ ബൃഹത് ശരീരത്തെ ചലിപ്പിക്കുന്ന ചാലക ശക്തിയാണെന്നും സംഘടിത പ്രസ്ഥാനങ്ങള്‍ സംഘടിത ശക്തിയിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുന്നതോടൊപ്പം  ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് നല്ല കാര്യമാണ്.ബഹു ഭൂരിപക്ഷം ജീവനക്കാരം കഠിനാദ്ധ്വാനം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ നിറവേറ്റുന്നതെങ്കിലും ഒരു ചെറു ന്യൂന പക്ഷം ഇന്നും കാര്യങ്ങള്‍  ഉള്‍കൊള്ളാതെ ജോലി ചെയ്യുന്നുണ്ട്.അവരെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാറിനെ വിലയിരുത്തുന്നത്.

സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പാകമാക്കിയ മണ്ണിലാണ്ഏറ്റവും ബൃഹത്തായ സിവില്‍ സര്‍വ്വീസ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്.കെ ജി ഒ എ കലാ സാംസ്കാരിക സമിതിയായ "മിനുഗു താരെ" കെ ജി ഒ എ യുടെ 52)ം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന "സ്നേഹ സംഗമം  2018" ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബഹു കാസറഗോഡ് ജില്ലാ കളക്ടര്‍ ശ്രീ ജീവന്‍ ബാബു ഐ എ എസ്.

ഫാസിസത്തിന്‍റെ കടന്നു കയറ്റം സര്‍വ്വ മേഖലയിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജീവനക്കാര്‍ ജാഗരൂകരാകണമെന്നും ചോദിക്കാനുള്ല അവകാശം പോലും ഹനിക്കുന്ന കാലഘട്ടത്തെ വരവേല്‍ക്കാന്‍ തയ്യാറാകരുതെന്നും  അതിനെതിരായ ചിന്താധാര ശക്തിപ്പെടുത്താന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും പ്രശസ്ത സാഹിത്യകാരന്‍ ജിനേഷ് കുമാര്‍ എരമം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോക്ടര്‍ ബി ആര്‍ മോഹന ചന്ദ്രന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ സംസ്ഥാന കമ്മിറ്റിയംഗം സ കെ
സതീശന്‍ ആദരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സ എ വി പ്രഭാകരന്‍ സംസ്ഥാന കമ്മിറ്റിയംഗം ശ്രീമതി ഡി എല്‍ സുമ എന്നിവര്‍ സംസാരിച്ചു.പ്രസിഡണ്ട് വി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.


പ്രതിനിധികള്‍ക്കുള്ള താമസസൌകര്യങ്ങളുടെ വിവരങ്ങള്‍

 2018 മെയ് 11,12 തിയതികളില്‍ കാഞ്ഞങ്ങാട് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍  ഓരോ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ഓരോ ഹോട്ടലുകളില്‍  താമസ സൌകര്യം എന്നരീതിയിലാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും നീലേശ്വരത്ത് താമസിക്കുന്ന ജില്ല രണ്ടു ഹോട്ടലുകളിലായി താമസിക്കേണ്ടതായി വരുന്നുണ്ട്.സമ്മേളന കേന്ദ്രമായ കാഞ്ഞങ്ങാട് ഭാഗത്ത്തന്നെ പരമാവധി  സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ബാക്കിവരുന്നവ കാസറഗോഡ് നഗരത്തിലും നീലേശ്വരത്തും ആണ് ഒരുക്കിയിട്ടുള്ളത്.അതത് ജില്ലകളിലെ പ്രതിനിധികള്‍ക്ക് താമസിക്കാനായി നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകള്‍ /ഡോര്‍മെട്രികള്‍ എന്നിവയുടെ വിവരങ്ങള്‍ അറിയുവാനായി  ചുവടെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താലും . അസൌകര്യങ്ങള്‍ നേരിടുന്ന പക്ഷം  അക്കമൊഡേഷന്‍ സബ് കമ്മിറ്റി കണ്‍വീനറുമായി ബന്ധപ്പെടുക. അതാതു ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ പേരുകള്‍ പട്ടികപ്പെടുത്തി kgoakasaragod@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 10/05/2018 വൈകുന്നേരം 05.00 മണിയ്ക്ക്  മുമ്പായി അയച്ചു തരുമല്ലോ.

സഹായത്തിനായി ബന്ധപ്പെടുക.

1. സ: ടി വി  ബാലകൃഷ്ണന്‍ (കണ്‍വീനര്‍) - 9961945566

2. സ: മധു കരിമ്പില്‍ (ജോയിന്‍റ് കണ്‍വീനര്‍) - 9605058350


Sunday, 6 May 2018

ബ്ലോഗ് പ്രകാശനം ഉദുമ എം എല്‍ എ ശ്രീ കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ബ്ലോഗ് ബഹുമാനപ്പെട്ട ഉദുമ എം എല്‍ എ ശ്രീ കെ കുഞ്ഞിരാമന്‍ കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തില്‍ വച്ച് നിര്‍വ്വഹിച്ചു.

സമ്മേളനം സംബന്ധിച്ച് സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ബ്ലോഗില്‍ വാര്‍ത്തകള്‍ , ചിത്രങ്ങള്‍ പ്രത്യേക അറിയിപ്പുകള്‍ ,ട്രെയിന്‍ സമയം,വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാണ്.

വെബ്, മൊബൈല്‍ രൂപാന്തരങ്ങള്‍ kgoa18.blogspot.in എന്ന വിലാസത്തില്‍ ലഭ്യമാണ്.

Friday, 4 May 2018

ആഘോഷപൂര്‍വ്വം പതാക ദിനം








കെ ജി ഒ എ 52)ം സംസ്ഥാന സമ്മേളനത്തിന്‍റെ പതാക ദിനംജില്ലയില്‍ വിപുലമായി ആചരിച്ചു.കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍,കാസറഗോഡ് സിവില്‍ സേറ്റേഷന്‍,കാസറഗോഡ് താലൂക്ക് ഓഫീസ്,പരിസരം,ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫീസ്,കാഞ്ഞങ്ങാട് പി ഡബ്യു കോംപ്ലക്സ്,കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ്,തൃക്കരിപ്പൂര്‍ ഗവ പോളി,കാഞ്ഞങ്ങാട് നഴ്സിംഗ് കോളേജ്,പെരിയ ഗവ പോളി,ജില്ലാ ആശുപത്രി,പട്ടികജാതി പട്ടിക വര്‍ഗ്ഗ ഓഫീസ്,കാസറഗോഡ് പി ഡബ്ല്യി കോംപ്ലക്സ് മഞ്ചേശ്വരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തകരുടെ നിറസാന്നിദ്ധ്യത്തില്‍ പരിപാടിനടന്നു.

Wednesday, 2 May 2018

മരണമേച്ച്-അരങ്ങിലെത്തുന്നു.






കീവിൽ 1942ൽ നടന്ന ഫുട്ബാൾ മേച്ചിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ ഒരു ഫുട്ബാൾ ടീം നേരിടുന്ന ഭീഷണികളെയും അതുവഴി ഇന്ത്യൻ ജനത പൊതുവിൽ നേരിടുന്ന പീഡാനുഭവങ്ങളെയും വരച്ചുകാട്ടുന്ന രംഗഭാഷ്യം അസാധാരണമായ ഒരു നാടകാനുഭവമാണ്‌.


 ഫാസിസത്തിനെതിരെയുള്ള ശക്തമായ ഒരു പ്രചരണായുധമാണ്. വർത്തമാനകാല ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫാസിസത്തിന്‍റെ
തേരുരുളൊച്ചകൾ അനുഭവിപ്പിക്കാൻ മരണമേച്ചിന് കഴിയുന്നുണ്ട്.
ഭൂരിപക്ഷം വരുന്ന അധികാര സമൂഹം ഭരണഘടനയെയും നിയമങ്ങളെയും നിയന്ത്രിക്കുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ടുപോകുന്ന ന്യൂന പക്ഷ സമൂഹത്തിന്‍റെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളെ ജനകീയ കായിക വിനോദമായ ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റില്‍ തിയേറ്റര്‍ (CULT) മരണ മാച്ചിലൂടെ അരങ്ങിലെത്തിക്കുന്നു.

ശരത് രേവതി സംവിധാനവും ശബരി   രചനയും നിര്‍വ്വഹിക്കുന്ന മരണ മാച്ചില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പതിനഞ്ചോളം കലാകരന്മാര്‍ അണിനിരക്കുന്നു.

കാഞ്ഞങ്ങാട് നടക്കുന്ന കെ ജി ഒ എ യുടെ സംസ്ഥാന  സമ്മേളനത്തിന്‍റെ ഭാഗമായി മെയ് 9 ന് കാഞ്ഞങ്ങാട് ടൌണ്‍ ഹാളില്‍  വേകുന്നേരം 06.30 നാണ് നാടകാവതരണം.