കീവിൽ 1942ൽ നടന്ന ഫുട്ബാൾ മേച്ചിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ ഒരു ഫുട്ബാൾ ടീം നേരിടുന്ന ഭീഷണികളെയും അതുവഴി ഇന്ത്യൻ ജനത പൊതുവിൽ നേരിടുന്ന പീഡാനുഭവങ്ങളെയും വരച്ചുകാട്ടുന്ന രംഗഭാഷ്യം അസാധാരണമായ ഒരു നാടകാനുഭവമാണ്.
ഫാസിസത്തിനെതിരെയുള്ള ശക്തമായ ഒരു പ്രചരണായുധമാണ്. വർത്തമാനകാല ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫാസിസത്തിന്‍റെ
തേരുരുളൊച്ചകൾ അനുഭവിപ്പിക്കാൻ മരണമേച്ചിന് കഴിയുന്നുണ്ട്.
ഭൂരിപക്ഷം വരുന്ന അധികാര സമൂഹം ഭരണഘടനയെയും നിയമങ്ങളെയും നിയന്ത്രിക്കുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ടുപോകുന്ന ന്യൂന പക്ഷ സമൂഹത്തിന്‍റെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളെ ജനകീയ കായിക വിനോദമായ ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റില്‍ തിയേറ്റര്‍ (CULT) മരണ മാച്ചിലൂടെ അരങ്ങിലെത്തിക്കുന്നു.
ശരത് രേവതി സംവിധാനവും ശബരി രചനയും നിര്‍വ്വഹിക്കുന്ന മരണ മാച്ചില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പതിനഞ്ചോളം കലാകരന്മാര്‍ അണിനിരക്കുന്നു.
കാഞ്ഞങ്ങാട് നടക്കുന്ന കെ ജി ഒ എ യുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി മെയ് 9 ന് കാഞ്ഞങ്ങാട് ടൌണ്‍ ഹാളില്‍ വേകുന്നേരം 06.30 നാണ് നാടകാവതരണം.



No comments:
Post a Comment